• October 22, 2021

ലോക്ക്ഡൗണ്‍; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

 ലോക്ക്ഡൗണ്‍; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോക്ഡൗണില്‍ വിവിധമേഖലകള്‍ക്ക് പിന്നീട് ഇളവുനല്‍കാനും തീരുമാനമായി. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകള്‍ക്കാണ് ഇളവ് നല്‍കുക. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക. 20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും
കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകള്‍ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. ജില്ലകള്‍ക്കു പകരം സംസ്ഥാനത്തെ മേഖലകളായി തിരിക്കാനും തീരുമാനമായി. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ ഒറ്റ മേഖലയാക്കും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണില്‍. വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. സാലറി ചാലഞ്ചിന്റെ കാര്യത്തില്‍ തീരുമാനമായില്ല. ചാലഞ്ച് സംബന്ധിച്ച വ്യക്തത യോഗത്തിലുണ്ടാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.

Related post