• October 22, 2021

എല്ലാം കാല്‍ക്കീഴിലാക്കാന്‍ കേന്ദ്രനയം: മുഖ്യമന്ത്രി

 എല്ലാം കാല്‍ക്കീഴിലാക്കാന്‍ കേന്ദ്രനയം: മുഖ്യമന്ത്രി

പല മാര്‍ഗങ്ങളിലൂടെ എന്തിനെയും തങ്ങളുടെ കാല്‍ക്കീഴിലാക്കുകയാണ് രാജ്യത്തെ ഭരണാധികാരികള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമ നിര്‍ദേശം ചെയ്തതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ജുഡീഷ്യറിയെ പലകാര്യങ്ങളും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതൊന്നും നല്ല കാര്യമല്ല. ഇപ്പോഴത്തെ നടപടിയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവര്‍ തന്നെ ശക്തമായി വിയോജിച്ചിട്ടുണ്ട്. അതാണ് ശരിയായ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Related post