• May 14, 2021

പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ ഇന്ന് പ്രമേയം , എതിര്‍ക്കാന്‍ ബി.ജെ.പി ക്ക് ഒ.രാജഗോപാല്‍ മാത്രം

 പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ ഇന്ന് പ്രമേയം , എതിര്‍ക്കാന്‍ ബി.ജെ.പി ക്ക് ഒ.രാജഗോപാല്‍ മാത്രം


പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും.രണ്ടുമണിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രമേയം പാസാക്കി കേന്ദ്രത്തിന് അയക്കും.ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷവും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍.ഡി.എഫിനും യു.ഡി.എഫിനും യോജിപ്പായതിനാല്‍ പ്രമേയം പാസാക്കുന്നതിനു മറ്റു തടസ്സങ്ങളുണ്ടാവില്ല.
എതിര്‍ക്കാന്‍ ബി.ജെ.പി.ക്ക് സഭയില്‍ ഒരംഗമേയുള്ളൂ. ബിജെപി അംഗം ഒ.രാജഗോപാല്‍ സഭയിലുണ്ടെങ്കില്‍ ഒരംഗത്തിന്റെ എതിര്‍പ്പോടെ പ്രമേയം പാസാകും. അതേസമയം, പ്രമേയം പാസാക്കിയാല്‍ രാഷ്ട്രപതിയെ സമീപിക്കുമെന്ന് ബി.ജെ.പി. നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്.
അതേസമയം പട്ടികജാതിപട്ടിക വര്‍ഗ സംവരണം സംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠേന പാസാക്കി.

Related post