• August 3, 2021

കുറഞ്ഞ നിരക്കില്‍ ഇന്‌റര്‍നെറ്റ്; കെഫോണ്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങി: മുഖ്യമന്ത്രി

 കുറഞ്ഞ നിരക്കില്‍ ഇന്‌റര്‍നെറ്റ്; കെഫോണ്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങി: മുഖ്യമന്ത്രി

കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുമുള്ള കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്കും 30,000 സര്‍ക്കാര്‍ ഓഫീസുകളിലേക്കും ഇന്റര്‍നെറ്റ് സേവനമെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

View this post on Instagram

സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 കിലോമീറ്ററിൽ സർവ്വെ പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള 11 കിലോ മീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ ലൈനുകൾ വലിക്കുന്നത്. പൈലറ്റ് പദ്ധതി പൂർത്തിയായി കഴിഞ്ഞാൽ ആദ്യഘട്ടത്തിൽ 30,000 കിലോ മീറ്റർ ഒപ്ക്ടിക്കൽ ഫൈബർ സംസ്ഥാനത്തുടനീളം വലിക്കും. സംസ്ഥാനത്തെ ഒറ്റപ്പെട്ട ​ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി ഉൾപ്പെടെയുള്ള ഉൾ പ്രദേശങ്ങളിലും സർവ്വെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക് കടന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്ത് സൗജന്യമായി ഇന്റർനെറ്റ് കണക്ഷൻ നൽകേണ്ട 10,000 സർക്കാർ ഓഫീസുകൾ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോൾ ആരംഭിച്ച ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്നത് മാർച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂൺ മാസത്തോടെ 30,000 കിലോമീറ്ററും പൂർത്തീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

A post shared by Pinarayi Vijayan (@pinarayivijayan) on

1,028 കോടി രൂപയുടേതാണ് പദ്ധതി. കെ.എസ്.ഇ.ബി.യുടെ സബ്സ്റ്റേഷനുകളും വൈദ്യുതിവിതരണ ശൃംഖലയുമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സമാന്തരമായി ഇന്റര്‍നെറ്റ് കണക്ടിവിറ്റിക്കായി ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതാണ് പദ്ധതി. ഇന്റര്‍നെറ്റ് സേവനമേഖലയിലെ കുത്തകവത്കരണം ചെറുക്കാനും എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരമൊരുക്കാനുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം.
‘സ്വപ്ന പദ്ധതിയായ കെ-ഫോണ്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തില്‍ 50,000 കിലോമീറ്ററില്‍ സര്‍വ്വെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററില്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ മുതല്‍ ടെക്‌നോപാര്‍ക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ വരെയുള്ള 11 കിലോ മീറ്റര്‍ ലൈനിലാണ് ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്ന ജോലികള്‍ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബര്‍ ലൈനുകള്‍ വലിക്കുന്നത്. പൈലറ്റ് പദ്ധതി പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആദ്യഘട്ടത്തില്‍ 30,000 കിലോ മീറ്റര്‍ ഒപ്ക്ടിക്കല്‍ ഫൈബര്‍ സംസ്ഥാനത്തുടനീളം വലിക്കും. സംസ്ഥാനത്തെ ഒറ്റപ്പെട്ട ഗ്രാമ പഞ്ചായത്തായ ഇടമലക്കുടി തുടങ്ങി, വയനാട്, ഇടുക്കി ഉള്‍പ്പെടെയുള്ള ഉള്‍ പ്രദേശങ്ങളിലും സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിലേക്ക് കടന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സംസ്ഥാനത്ത് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കേണ്ട 10,000 സര്‍ക്കാര്‍ ഓഫീസുകള്‍ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. ഇപ്പോള്‍ ആരംഭിച്ച ഒപ്ക്ടിക്കല്‍ ഫൈബര്‍ വലിക്കുന്നത് മാര്‍ച്ച് മാസത്തോടെ 10,000 കിലോ മീറ്ററും , ജൂണ്‍ മാസത്തോടെ 30,000 കിലോമീറ്ററും പൂര്‍ത്തീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.’


കെ ഫോണ്‍ പദ്ധതിയോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളോടെ അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സ്റ്റാര്‍ട്ടപ് മേഖലകളില്‍ വലിയ മാറ്റമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
30000ത്തിലധികം സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 എംബിപിഎസ് മുതല്‍ 1 ജബിപിഎസ് വരെ വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനായിരിക്കും കെ ഫോണ്‍ പദ്ധതി വഴി നല്‍കുക. ഇതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകരും. കൂടാതെ ഐടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലും കെ ഫോണ്‍ ലഭ്യമാക്കും. കൂടാതെ ഗ്രാമീണ മേഖലയിലേക്ക് ചെറുകിട ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കടന്നു വരാനും പദ്ധതി സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Related post