• October 23, 2021

സ്മൃതി ഇറാനിയുടെ കിറ്റ് കഥ പൊളിച്ചടക്കി മുഖ്യമന്ത്രി

 സ്മൃതി ഇറാനിയുടെ കിറ്റ് കഥ പൊളിച്ചടക്കി മുഖ്യമന്ത്രി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഭക്ഷ്യക്കിറ്റിന്റെ കഥ മെനഞ്ഞ് കേരളത്തില്‍ അതിഥി തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് വരുത്താനുള്ള ഗൂഢശ്രമം പൊളിഞ്ഞു. തെറ്റായ പ്രചാരണം വസ്തുത നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിച്ചു.

‘വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതി, അമേഠിയില്‍ സഹായവുമായി രാഹുലും’ എന്നാണ് ഡല്‍ഹിയില്‍നിന്ന് വാര്‍ത്ത വന്നത്. ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും വാര്‍ത്ത പ്രചരിപ്പിച്ചു. കരുവാരക്കുണ്ടില്‍ ഒരു അതിഥി തൊഴിലാളിയും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയിട്ടില്ല. അവിടത്തെ 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്‌സല്‍ എന്ന ആളിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കുള്ള ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ചുകൊടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഈ ക്വാര്‍ട്ടേഴ്‌സില്‍ 25 കിറ്റും നല്‍കി. സമൂഹ അടുക്കളയില്‍നിന്ന് ഭക്ഷണം എത്തിക്കാമെന്നു പറഞ്ഞപ്പോള്‍ സ്വയം പാകം ചെയ്ത് കഴിച്ചുകൊള്ളാമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണിത് –മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും മറ്റുള്ളവര്‍ക്കും സഹായങ്ങള്‍ യോജിപ്പോടെ ചെയ്യുന്നുണ്ട്.

അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതില്‍നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്നും- മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Related post