• October 24, 2021

ആ അര്‍ധരാത്രിയില്‍ 14 പേര്‍ക്കും പിതാവായി മുഖ്യമന്ത്രി പിണറായി വിജയന്‍

 ആ അര്‍ധരാത്രിയില്‍ 14 പേര്‍ക്കും പിതാവായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഓരോ ദിവസവും മുഖ്യമന്ത്രി ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അത് എങ്ങനെ ഏതൊക്കെ രീതിയിലാണെന്ന് ആര്‍ക്കും പറയാനാവില്ല. മുഖ്യമന്ത്രിയില്‍ ഒരു പിതാവിന്റെ കരുതലും വാത്സല്യവും കണ്ടറിഞ്ഞ സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ഉണ്ടായത്.

യാത്രക്കിടെ പ്രഖ്യാപിച്ച ലോക് ഡൗണില്‍ വഴിയില്‍ കുടുങ്ങുമെന്ന ആശങ്കയില്‍ മലയാളികളായ 14 പേരെ സുരക്ഷിതമായി ഭവനങ്ങളില്‍ എത്തിക്കാന്‍ കാരണക്കാരന്‍ കേരളത്തിന്റെ സ്വന്തം മുഖ്യമന്ത്രി ആയിരുന്നു.


ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിലെ ജീവനക്കാരായ 14 പേരടങ്ങുന്ന സംഘം ഒരു ആണ്‍കുട്ടിയും 13 പെണ്‍കുട്ടികളും. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കാണ് ടെമ്പോ ട്രാവലറില്‍ നാട്ടിലേക്ക് യാത്രതിരിച്ചത്. കോഴിക്കോട് എത്തുമെന്ന ഉറപ്പിലാണ് യാത്ര തുടങ്ങിയതെങ്കിലും രാത്രിയോടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ ഇറക്കാം. അവിടെ നിന്നും കോഴിക്കോട്ടേക്കുള്ള വണ്ടിപിടിക്കാന്‍ ഡ്രൈവര്‍ ഇവരോട് ആവശ്യപ്പെട്ടു. അര്‍ധരാത്രിയില്‍ മുത്തങ്ങ വനമേഖലയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ തോല്‍പ്പെട്ടി ഭാഗത്ത് ഇവരെ ഇറക്കാന്‍ തീരുമാനിച്ചു.

ഇതേസമയം എന്തുചെയ്യണമെന്നും ആരോട് സഹായം അഭ്യര്‍ത്ഥിക്കണമെന്നും അറിയാതെ വാഹനത്തിലുള്ള മലയാളി സംഘം ആശങ്കയിലായി. പരിചയമുള്ള പലരേയും ഉദ്യോഗസ്ഥരേയും ഉള്‍പ്പടെ വിളിച്ചെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടായില്ല. ഓടുവില്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ അര്‍ധരാത്രി ഒന്നര മണിക്ക് ഇവര്‍ പിണറായി വിജയനെ വിളിച്ചു. മുഖ്യമന്ത്രി ഫോണ്‍ എടുക്കുമോ? ശകാരിക്കുമോ? തുടങ്ങി ഒരായിരം ചോദ്യങ്ങള്‍ സ്വയം ചോദിച്ചുകൊണ്ടാണ് സംഘം അദ്ദേഹത്തെ വിളിച്ചത്. എന്നാല്‍ മുന്‍ധാരണകളെ എല്ലാം തെറ്റിച്ചുകൊണ്ട് രണ്ടാമത്തെ റിങ്ങില്‍ തന്നെ മുഖ്യമന്ത്രി ഫോണ്‍ എടുത്തു. കാര്യം അന്വോഷിച്ച്ു. കാര്യമറിഞ്ഞപ്പോള്‍ വയനാട് കളക്ടറേയും എസ്പിയേയും വിളിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കളക്ടറുടേയും എസ്പിയുടേയും നമ്പരും നല്‍കി.

തോല്‍പ്പെട്ടിയില്‍ വാഹനം എത്തിയപ്പോള്‍ എസ്പിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള യാത്രക്ക് സൗകര്യം ഒരുക്കി. തോല്‍പ്പെട്ടിയില്‍ ഇറങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ കോഴിക്കോടേക്ക് പോകാനുള്ള വാഹനവുമായി തിരുനെല്ലി എസ്‌ഐ എ.യു ജയപ്രകാശ് എത്തി. ഒടുവില്‍ ബുധനാഴ്ച രാവിലെ ഓടെ 14 പേരും സുരക്ഷിതരായി വീടുകളില്‍ എത്തുകയും ചെയ്തു. ഇങ്ങനെ ഒരു മുഖ്യമന്ത്രിയും, കൂടെ നില്‍ക്കാന്‍ ഇത്തരം ഉദ്യോഗസ്ഥരും ഉള്ളപ്പോള്‍ കേരളം എങ്ങനെ തോല്‍ക്കാനാണ്.

Related post