• October 17, 2021

അതിഥികളുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

 അതിഥികളുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്വം: മുഖ്യമന്ത്രി

അതിഥി തൊഴിലാളികള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നുവെന്ന് ചില വക്രബുദ്ധിക്കാര്‍ പ്രചാരണം അഴിച്ചുവിടുന്നു. അവര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നുവെന്നും പ്രചാരണമുണ്ട്. നേരത്തെ പറഞ്ഞവരുടെ ഉത്പന്നമാണത്. നാട്ടില്‍ എവിടേയും അത്തരം സംഭവമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവരാണ് അതിഥി തൊഴിലാളികള്‍. അവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

മെച്ചപ്പെട്ട താമസവും ഭക്ഷണവും വൈദ്യസഹായവും നല്‍കുകയെന്ന നിലപാടാണ് നമ്മള്‍ സ്വീകരിക്കുന്നത്. അതില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിക്കും.

Related post