• October 16, 2021

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയം

 സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയം

സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമായതായി മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ആറുദിവസമായി പത്തില്‍ താഴെയാണ് എന്നതും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കള്‍ കൂടുതല്‍ രോഗ മുക്തി നേടുന്നവരാണ് എന്നതും ആശ്വാസം നല്‍കുന്നു.

ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് മുന്നോട്ടുപോകാനാണ് മന്ത്രിസഭാ യോഗ തീരുമാനം. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതോടെ മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ കൂട്ടത്തോടെ മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. ഇത് രോഗ വ്യാപനത്തിന് കാരണമായേക്കും എന്നും വിലയിരുത്തപ്പെടുത്തുന്നു. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍, സംസ്ഥാനത്ത് എത്തുന്നവരെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related post