• June 23, 2021

സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക്; ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരും

 സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലേക്ക്; ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരും

ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള കേന്ദ്രനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങും. ആരാധനാലയങ്ങളും, മാളുകളും, ഹോട്ടലുകളും പ്രവര്‍ത്തനം ആരംഭിക്കുമെങ്കിലും ജാഗ്രതയില്‍ വീഴ്ച വരുത്തിയാല്‍ വലിയ ദുരന്തം നേരിടേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.

ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനം അതേപടി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഓരോ ദിവസവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ ഉപയോഗിക്കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശം.

Related post