• June 20, 2021

പ്രതിരോധം തീർക്കാം കൊതുകിനെതിരെയും

 പ്രതിരോധം തീർക്കാം കൊതുകിനെതിരെയും

ഡെങ്കിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംയോജിത കൊതുക് നിയന്ത്രണ പരിപാടിക്ക് തുടക്കം. ഉറവിട നശീകരണം,രാസജൈവ മാർഗങ്ങളിലൂടെ ലാർവകളെ നശിപ്പിക്കൽ, സ്‌പ്രേയിങ്, ഫോഗിങ് എന്നിവ ഒരേ സമയം ചെയ്ത് കൊതുകുകളുടെ സാന്ദ്രത കുറക്കുന്ന പരിപാടി 12 വരെ തുടരും. വാർഡ് തല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ 50 വീടിന് രണ്ട് വോളന്റിയർമാരെ തെരെഞ്ഞെടുത്തു. ഇവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീടുകളിലെത്തി പരിശോധന നടത്തും. വെള്ളം കെട്ടിനിൽക്കാനിടയുള്ള പത്രങ്ങൾ, ചിരട്ടകൾ, കപ്പുകൾ,പ്ലാസ്റ്റിക്ക് കവറുകൾ, ടയറുകൾ ഇവ കണ്ടെത്തി വേർതിരിച്ച് ഹരിത കർമസേനയുടെ സഹായത്തോടെ നിർമാർജ്ജനം ചെയ്യും. വാട്ടർ ടാങ്കുകൾ കൊതുക് കടക്കാത്ത വിധം മൂടണം. കിണർ, വെന്റ് പൈപ്പുകൾ വല കൊണ്ട് മൂടണം. ഒഴുക്കികളയാനോ മറിച്ചു കളയാനോ പറ്റാത്ത വെള്ളക്കെട്ടുകളിൽ ലാർവി സൈഡുകൾ ഒഴിക്കുകയോ ലാർവകളെ തിന്നുന്ന ഗപ്പി മീനുകളെ നിക്ഷേ പിക്കുകയോ വേണം.10ന് തോട്ടങ്ങളിലും കെട്ടിട നിർമ്മാണ സ്ഥലങ്ങളിലും ഉടമസ്ഥരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും 11ന് പൊതു സ്ഥലങ്ങൾ, അഥിതി തൊഴിലാളികളുടെ വാസ സ്ഥലങ്ങൾ 12ന് സ്കൂളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സംയോജിത കൊതുക് നിയന്ത്രണ പരിപാടി നടത്തും. എതിർക്കുന്നവർക്കെതിരെ പകർച്ച വ്യാധി പ്രതിരോധ നിയമമനുസരിച്ച് നടപടിയെടുക്കും.

Related post