• October 16, 2021

കേരളത്തെ പ്രശംസിച്ച് ഐഎംഎ

 കേരളത്തെ പ്രശംസിച്ച് ഐഎംഎ

കൊവിഡ് 19 പശ്ചാത്തലത്തില്‍ സമൂഹവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കൂടുതല്‍ സാമ്പിള്‍ പരിശോധനകള്‍ നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കണം. സംസ്ഥാനം പൂര്‍ണമായി അടച്ചിടണം. സ്വകാര്യ ആശുപത്രികളിലും വീടുകളിലും ഡോക്ടര്‍മാര്‍ നടത്തുന്ന ചികിത്സകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഐഎംഎ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്‌റ് ഡോ.എബ്രഹാം വര്‍ഗീസ് പറഞ്ഞു. ഒ.പി സംവിധാനം നിര്‍ത്തി അത്യാഹിത വിഭാഗങ്ങളിലൂടെയുള്ള സൗകര്യം മാത്രമാക്കണം. ഫോണ്‍, വാട്‌സാപ് വഴിയുള്ള വിദഗ്‌ധോപദേശം പ്രോത്സാഹിപ്പിക്കും. ഇതിനായി ഐഎംഎ
ആപ് തയ്യാറാക്കും. ഐഎംഎ കൊവിഡ് കണ്‍ട്രോള്‍സെല്‍ രൂപീകരിച്ച് സര്‍ക്കാറിന്‌റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. സമൂഹവ്യാപനമുണ്ടായാല്‍ നേരിടാന്‍ സ്വകാര്യ ആശുപത്രകളുടെ പങ്കാളിത്തം ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.

Related post