• October 22, 2021

എപിഡമിക് ഡിസീസസ് ഓർഡിനൻസ് എന്ന പൂഴിക്കടകൻ

 എപിഡമിക് ഡിസീസസ് ഓർഡിനൻസ് എന്ന പൂഴിക്കടകൻ

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിനുവേണ്ടിയാണ് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കാൻ ഗവർണറോട് മന്തിസഭ ശുപാർശ ചെയ്തത്. തുടർന്ന് മാർച്ച് 27 നു ഗസറ്റ് വിജ്ഞാപനവും വന്നു.
നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക് ഡിസീസ് ആക്ട് എന്നിവ റദ്ദാക്കികൊണ്ടും എപിഡമിക്സ് ഡിസീസ് ആക്ടിന് (1897) മലബാർ മേഖലയിൽ പ്രാബല്യമില്ലാതാക്കികൊണ്ടുമാണ് ഓർഡിനൻസ് നിലവിൽ വരുന്നത്.
പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് നിർദ്ദിഷ്ട നിയമം.
ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ സർക്കാരിന് അടച്ചിടാം. പൊതുസ്വകാര്യ ട്രാൻസ്പോർട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. സാമൂഹ്യനിയന്ത്രണത്തിന് മാനദണ്ഡങ്ങൾ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.
സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിയന്ത്രിക്കാം. ഫാക്ടറികൾ, കടകൾ, വർക്ക് ഷോപ്പുകൾ , ഗോഡൗണുകൾ എന്നിവയുടെ മേലും നിയന്ത്രണം ചുമത്താം. അവശ്യ സർവ്വീസുകൾക്ക് സമയ നിയന്ത്രണം കൊണ്ടുവരാം. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവോ പതിനായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുകൂടിയോ ചുമത്താം. ഇത്തരം നിയമലംഘനങ്ങൾക്ക് പോലീസിന് നേരിട്ട് കേസെടുക്കാം.
പകർച്ചവ്യാധികൾ തടയുന്നതിനായി നടപ്പാക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കാൻ 1897 ലെ എപ്പിഡെമിക് ഡിസീസ് ആക്റ്റ് സംസ്ഥാനങ്ങളെ അനുവദിക്കുന്നുണ്ട്. എന്നാൽ ഇതനുസരിച്ച് നിയമം ലംഘിക്കുന്നവർക്ക് ആറുമാസം തടവും ആയിരം രൂപ പിഴയും മാത്രമേ ഉണ്ടായിരുന്നുള്ളു.

Related post