• August 3, 2021

മനുഷ്യസാഗരമായി മനുഷ്യമഹാശൃംഖല

 മനുഷ്യസാഗരമായി മനുഷ്യമഹാശൃംഖല

രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്താളുകളില്‍ എഴുതപ്പെടേണ്ട ഒരു ജനകീയ മുന്നേറ്റമായി മനുഷ്യ മഹാ ശൃംഖല. ഇടതുപക്ഷ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യശൃംഖല മനുഷ്യസാഗരമായി മാറിയ കാഴ്ചയാണ് കേരളം കണ്ടത്.

70 ലക്ഷലധികം ആളുകളാണ് ഈ ശൃഖലയുടെ ഭാഗമായത്. കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ 700 കിലോമീറ്ററിലായിരുന്നു ഒറ്റമനസ്സോടെ ജനങ്ങള്‍ കൈകോര്‍ത്ത് പിടിച്ച് അണിനിരന്നിരുന്നത്. രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെയുള്ള കേരളത്തിന്റെ ചൂണ്ടുവിരലായി മാറിയിരിക്കുകയാണ് മഹാശൃംഖല. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പടെ അണിനിരന്ന ശൃംഖലയില്‍ ചലച്ചിത്ര – സാംസ്‌കാരിക പ്രവര്‍ത്തകരും മതമേലധ്യക്ഷന്‍മാരും പങ്കെടുക്കുകയുണ്ടായി എന്നതും ഏറെ ശ്രദ്ധേയമാണ്.

Related post