• October 26, 2021

ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തും : മുഖ്യമന്ത്രി

 ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് വരുത്തും :   മുഖ്യമന്ത്രി

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍.സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപ സമ്മേളനം”അസെന്‍ഡ് കേരള 2020 ” കൊച്ചിയിലെ ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി ഇ.പി ജയരാജന്‍ അദ്ധ്യക്ഷനായിരുന്നു.

വന്‍ വ്യവസായങ്ങള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു നല്‍കുന്ന കാര്യം പരിഗണനയിലാണ്. 250 കോടിയില്‍പ്പരം നിക്ഷേപമുള്ളതും ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ സ്ഥാപനത്തിന് 15 ഏക്കറിലധികം ഭൂമി കൈവശം വെക്കാമെന്ന വ്യവസ്ഥ കൊണ്ടുവരുന്നതിന് നടപടിയെടുണ്ടാകുമെന്നും ,റോഡിന്റെ വീതിക്ക് ആനുപാതികമായി മാത്രമേ കെട്ടിടം നിര്‍മിക്കാവൂ എന്ന നിയമം ഇളവു ചെയ്യാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം.

മഹാപ്രളയത്തിന് ശേഷമുള്ള നവകേരള നിര്‍മിതിക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. നവകേരളത്തില്‍ ഏറ്റവും പ്രധാനം നമ്മുടെ നാടിന്റെ പൊതു വികസനം , നിക്ഷേപം വര്‍ധിപ്പിക്കുക, തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്നിവയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ നിക്ഷേപകര്‍ക്ക് അനുകൂലമാണ്, പ്രകൃതി വിഭവങ്ങള്‍ , കാലാവസ്ഥ ,ക്രമസമാധാന അന്തരീക്ഷം , നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്നിവ കേരളത്തെ നിക്ഷേപ സൗഹൃദമാക്കിയിട്ടുണ്ട്.

വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സുതാര്യമാക്കാനായി 7 നിയമങ്ങളും 10 ചട്ടങ്ങളും സര്‍ക്കാര്‍ ഭേദഗതി ചെയ്തു കൊണ്ട് വിഞ്ജാപനമിറക്കി . വ്യവസായം ആരംഭിക്കുന്നതിന് സര്‍ക്കാരുമായുള്ള ഇടപെടലുകള്‍ ഇ- പ്ലാറ്റ്‌ഫോം വഴി ഏകജാലക സംവിധാനത്തിലൂടെയാക്കി. സംരംഭംന്‍ അപേക്ഷിച്ച് 30 ദിവസം കഴിഞ്ഞാല്‍ അനുമതി ലഭിച്ചതായുള്ള ഡീംഡ് ലൈസന്‍സ് സംവിധാനവും ഇപ്പോള്‍ നിലവിലുണ്ട്.

ദേശീയ ജലപാത ഈവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്താനാവും.ഡിസംബറോടെ എല്ലാ റോഡുകളും നവീകരിക്കും. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിമാനത്താവളത്തിനായുള്ള നടപടികളും ,പുരോഗമിക്കുകയാണ്. വിഴിഞ്ഞം പദ്ധതി എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കും.

ആരോഗ്യ, വിദ്യാഭ്യാസ സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട്, കെ-സ്വിഫ്റ്റ്, ഇന്‍വെസ്റ്റ്‌മെന്റ് കേരള പോര്‍ട്ടല്‍ തുടങ്ങിയ നിരവധി നടപടികള്‍ സംസ്ഥാനത്ത് നിലവിലുണ്ട്.

45619 കോടി 591 പദ്ധതികള്‍ നിര്‍മാണഘട്ടത്തിലുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് പദ്ധതി എത്രയും പെട്ടന്നു പൂര്‍ത്തിയാകും . കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ ,മത്സ്യബന്ധനം ,തടിവ്യവസായം ,തുടങ്ങി വിവിധ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണ്. എല്ലാം ഗ്രാമങ്ങളെയും കോര്‍ത്തിണക്കി വിനോദ സഞ്ചാരം കേന്ദ്രങ്ങള്‍ നിര്‍മിക്കും.

എല്ലാം മേഖലകളിലും സ്ത്രീകള്‍ക്ക് വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെ ജോലി ചെയ്യാന്‍ അനുമതി നല്‍കും. സുരക്ഷിത താമസം അടക്കമുള്ള നടപടികള്‍ സ്ഥാപന ഉടമ സജ്ജീകരിക്കണം.വ്യവസായ യൂണിറ്റുകള്‍ക്ക് ആവശ്യമായ വൈദ്യുതി, വെള്ളം ലഭ്യമാക്കുന്നതിന് നടപടികളും വേഗത്തിലാക്കും. സ്ത്രീ തൊഴിലാളികള്‍ക്ക് രണ്ടായിരം രൂപ അധിക സബ്‌സിഡി നല്‍കും .

20,000 ചതുരശ്ര അടിയില്‍ അധികമുള്ള സിംഗിള്‍ ഫാക്ടറി കോംപ്ലക്‌സുകള്‍ക്കുള്ള അനുമതി, ജിയോളജി വകുപ്പിന്റെ അനുമതി എന്നിവ ഏക ജാലക സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യ രജിസ്റ്റര്‍ ചെയ്യുന്ന നിക്ഷേപകര്‍ക്ക് തൊഴി െഅടിസ്ഥാനപ്പെടുത്തി 5 വര്‍ഷത്തേക്ക് സബ്‌സിഡി നല്‍കുന്ന പുതിയ പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനസംഖ്യയില്‍ 1000 പേര്‍ക്ക് 5 തൊഴില്‍ വീതം സൃഷ്ടിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കിന്‍ഫ്രയെക്കറിക്കുള്ള കോഫീ ടേബിള്‍ ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവി പിള്ള, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിനകത്തും പുറത്തും നിന്ന് നിരവധി നിക്ഷേപകരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത് .

Related post