• May 15, 2021

നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

 നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു; പ്രതിഷേധിച്ച് പ്രതിപക്ഷം

ബജറ്റ് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചുള്ളകൊണ്ടുള്ള ഗവര്‍ണറുടെ നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു.

നിയമസഭയിലേക്ക് സ്പീക്കര്‍ പി.രാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടഞ്ഞു. ‘ഗോബാക്ക്’ വിളികളുമായി ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പിടിച്ചുമാറ്റി.

പ്രതിപക്ഷ ബഹളത്തിനിടയിലും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം ബഹളം മുഴക്കി സഭ ബഹിഷ്‌കരിച്ചു. സഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

പൗരത്വനിയമ ഭേദഗതിയ്‌ക്കെതിരായ സര്‍ക്കാരിന്‌റെ പ്രതിഷേധം പ്രമേയത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ഇത് സര്‍ക്കാരിന്‌റെ മാത്രം അഭിപ്രായമാണെന്നും ഇതു തിരുത്തണമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Related post