• October 17, 2021

കൊവിഡ് 19; 6000 കോടി രൂപ വായ്പയെടുത്ത് കേരള സര്‍ക്കാര്‍

 കൊവിഡ് 19; 6000 കോടി രൂപ വായ്പയെടുത്ത് കേരള സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളില്‍ നിന്ന് 6000 കോടി രൂപ വായ്പയെടുത്തു. 15 വര്‍ഷത്തേക്കുള്ള വായ്പയ്ക്ക് 8.96 ശതമാനമാണു വാര്‍ഷിക പലിശ. ഈ സാമ്പത്തികവര്‍ഷം ലഭിക്കുന്ന ആദ്യ കമ്പോള വായ്പയാണിത്. ചൊവ്വാഴ്ചയാണു ബോണ്ടുകള്‍ ഇറക്കി വിവിധ ബാങ്കുകളില്‍ നിന്നായി സര്‍ക്കാര്‍ വായ്പയെടുത്തത്. പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതാണെന്നു ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

ആര്‍ബിഐ റീപ്പോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ പലിശ കൂട്ടുകയാണെന്ന് മന്ത്രി വിമര്‍ശിച്ചു. ‘മഹാമാരി ബോണ്ടിന്’ സംസ്ഥാനം അനുമതി തേടും. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയക്കും. അഞ്ച് ശതമാനത്തില്‍ താഴെ പലിശയുള്ള ബോണ്ടിറക്കാന്‍ അനുവദിക്കണമെന്നും ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ ആവശ്യമെന്നു മന്ത്രി സൂചിപ്പിച്ചു.

Related post