• October 22, 2021

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാനസര്‍ക്കാര്‍

 പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാനസര്‍ക്കാര്‍

പ്രവാസി മലയാളികള്‍ക്ക് കരുതലുമായി സംസ്ഥാനസര്‍ക്കാര്‍. മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ 5 ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നോര്‍ക്കയാണ് വിവിധ സംഘടനകളുമായി ചേര്‍ന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചത്.ഈ പ്രദേശത്തെ എല്ലാം വിദേശജനങ്ങളും ,സംഘടനകളുമടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.ഹെല്‍പ്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ന്മാരോട് അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചതിന്റെ തുടര്‍ച്ചയാണിത്. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സംവിധാനം ആരംഭിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ നോര്‍ക്ക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറ് വരെ ഡോക്ടര്‍മാരുമായി സംസാരിക്കാം.

ജനറല്‍ മെഡിസിന്‍, സര്‍ജറി,പീഡിയാട്രിക്‌സ്,ഗൈനക്കേളജി,ഓര്‍ത്തോ, ഇഎന്‍ടി,ഒഫ്താല്‍മോളജി വിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. വിദേശത്ത് ആറുമാസത്തില്‍ കുറയാതെ ,താമസിക്കുകയോ ,ജോലിചെയ്യുകയോ ചെയ്ത മലയാളികള്‍ക്ക് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ വിദേശത്തെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തും.ഇതിനായി ഓവര്‍സീസ് സ്റ്റുഡന്‍സ്് രജിസ്‌ടേഷനാകും ഏര്‍പ്പെടുത്തുക.വിദേശത്ത് പഠനത്തിന് പോകുന്നവര്‍ക്ക് ഈ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും, ഇവര്‍ക്ക് ഇന്‍ഷുറന്‍സും ,വിമാനയാത്രക്കൂലി ഇളവും ലഭ്യമാകും.


അബുദാബി,ദുബായ്,റാസല്‍ഖൈമ,ഷാര്‍ജ,അജ്മാന്‍,ഫുജൈര എന്നിവിടങ്ങളിലാണ് ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ രൂപീകരിച്ചത്.നോര്‍ക്കയുടെ www.norkaroots.org വെബ്‌സൈറ്റില്‍ പ്രവേശിച്ചാല്‍ കോവിഡ് രജിസ്‌ട്രേഷന്‍ ,ഡോക്ടര്‍ ഓണ്‍ലൈന്‍, ഹലോ ഡോക്ടര്‍ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സേവനമാണോ വേണ്ടത് അതിന് താഴെയുള്ള ക്ലിക്ക് ബട്ടണ്‍ അമര്‍ത്തണം.തുടര്‍ന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളനുസരിച്ച് സേവനങ്ങള്‍ ലഭ്യമാകും.ഐ.എം.എ.ക്വിക്ക് ഡോക്ടര്‍ (quick dr.com) എന്നിവരുമായി സഹരകിച്ചാണ് നോര്‍ക്ക സേവനം നടത്തുന്നത്.

Related post