• October 17, 2021

‘പൊതുവിദ്യാഭ്യാസം’ കേരളം വീണ്ടും ഒന്നാമത്

 ‘പൊതുവിദ്യാഭ്യാസം’  കേരളം വീണ്ടും ഒന്നാമത്

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖല തുടര്‍ച്ചയായ രണ്ടാംവര്‍ഷവും രാജ്യത്ത് ഒന്നാം ഗ്രേഡ് നിലനിര്‍ത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ 2019-20ലെ റാങ്കിങ്ങില്‍ 862 സ്‌കോര്‍ നേടിയാണ് കേരളം ഒന്നാം ഗ്രേഡ് പട്ടികയില്‍ സ്ഥാനം നിലനിര്‍ത്തിയത്. 2018- 19ലെ റാങ്കിങ്ങില്‍ 826 സ്‌കോര്‍ നേടിയാണ് ഒന്നാമതെത്തിയതെങ്കില്‍ ഇത്തവണ 36 സ്‌കോര്‍ അധികംനേടി

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ റാങ്ക് ചെയ്യുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന പ്രകടന ഗ്രേഡിങ് സൂചികയില്‍ എല്ലാ മേഖലയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സ്‌കോര്‍ കേരളം നേടി. പഠനനേട്ടങ്ങളും ഗുണനിലവാരവും -85.56 ശതമാനം, വിദ്യാലയപ്രവേശനം- – 98.75 ശതമാനം, അടിസ്ഥാനസൗകര്യം- 82.00 ശതമാനം, തുല്യത- 91.30 ശതമാനം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍- 82.22 ശതമാനം എന്നീ മേഖലയിലെല്ലാം ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് കേരളം. 800 മുതല്‍ 900 വരെ സ്‌കോര്‍ നേടുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഒന്നാം ഗ്രേഡ് ലഭിക്കുക. ഗുജറാത്ത്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും ഒന്നാം സ്ഥാനപ്പട്ടികയിലുണ്ട്.

Related post