• July 28, 2021

രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ട്‌: നരീന്ദര്‍ ബത്ര

 രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ട്‌:   നരീന്ദര്‍ ബത്ര

രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര. കേരളത്തെ വീണ്ടും ദേശീയ ഗെയിംസ് വേദിയാക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ദേശീയ ഗെയിംസിന് ആതിഥ്യം വഹിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ കേരളം നേരത്തെ അറിയിച്ചിരുന്നു. ഇത് പരിഗണിക്കാമെന്നാണ് ഒളിമ്പിക് അസോസിയേഷന്റെ നിലപാട്. രാജ്യാന്തര കായിക മത്സരങ്ങള്‍ക്ക് വേദിയാകാനുളള സാഹചര്യം സംസ്ഥാനത്തുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു.

അടുത്ത ഒളിമ്പിക്‌സില്‍ 20 മെഡലുകള്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ടെന്നും നരീന്ദ്രര്‍ ബത്ര വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായും നരീന്ദര്‍ ബത്ര ചര്‍ച്ച നടത്തി. സര്‍ക്കാരിന്റെ അതിഥിയായാണ് ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സംസ്ഥാനത്തെത്തിയത്. കായികതാരങ്ങളും ഒളിമ്പിക്‌സ് അസോസിയേഷനും ചേര്‍ന്ന് അദ്ദേഹത്തിന് സ്വീകരണം നല്‍കി.

Related post