• October 22, 2021

കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു,

 കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു,

കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുള്‍ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ മംഗലുരുവിലെ ആശുപത്രിയില്‍ എത്തിക്കാനായില്ല.ഇതോടെ കാസര്‍കോട് ജില്ലയില്‍ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.

രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ വെച്ച് കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.

അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തില്‍ അതിര്‍ത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരില്‍ രണ്ട് രോഗികള്‍ക്കും ഇന്നലെ കര്‍ണാടകം ചികിത്സ നിഷേധിച്ചിരുന്നു. കാസര്‍കോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂര്‍ മാട്ടൂലില്‍ നിന്ന് പോയ റിഷാനയ്ക്കുമാണ് ചികിത്സ നിഷേധിച്ചത്. ഇന്ന് മൂന്ന് പേരാണ് കേരളത്തില്‍ നിന്നും കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കല്‍ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതില്‍ രണ്ട് പേരും മടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളില്‍ അടിയന്തര ആവശ്യത്തിന് പോയാലും കര്‍ണാടകത്തിലെ ആശുപത്രികള്‍ ചികിത്സ നല്‍കില്ലെന്നുറപ്പായി.

അതേസമയം, ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, കർണാടക മുഖ്യമന്ത്രിയുമായി അടിയന്തരമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related post