• May 15, 2021

സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

 സുസ്ഥിര വികസന സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്

സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി) സൂചികയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. 16 വികസന മാനദണ്ഡങ്ങള്‍ പരിഗണിച്ചപ്പോള്‍ നൂറില്‍ 70 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. നീതി ആയോഗാണു സൂചിക തയ്യാറാക്കിയത്.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പുരോഗതി വിലയിരുത്തുന്നതാണ് നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക. പട്ടികയില്‍ ഏറ്റവവും മോശം പ്രകടനം കാഴ്ചവെച്ചിരിക്കുന്നത് ബീഹാറാണ്. പുരോഗതിയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. യുപിയുടെ മൊത്തത്തിലുള്ള സ്‌കോര്‍ 2018 ല്‍ 42 ആയിരുന്നെങ്കില്‍ 2019 ല്‍ 55 ആയി ഉയര്‍ന്നു. ഒഡീഷയുടെ മൊത്തം സ്‌കോര്‍ ഏഴ് പോയിന്റ് വര്‍ധിച്ചു.കേരളത്തിനു പുറമേ, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, കര്‍ണാടക, ഗോവ, സിക്കിം എന്നിവരാണ് ഈ കൂട്ടത്തില്‍ സ്ഥാനം നേടിയത്.

ദാരിദ്ര്യം തുടച്ചു നീക്കല്‍, ആരോഗ്യവും മികച്ച ജീവിത സാഹചര്യവും, വ്യവസായം – നവീന ആശയങ്ങള്‍ നടപ്പാക്കല്‍ -അടിസ്ഥാനസൗകര്യം എന്നീ മേഖലകളില്‍ കേരളമാണ് മുന്നില്‍. വിദ്യാഭ്യാസ നിലവാരം, ലിംഗ സമത്വം, വിശപ്പു രഹിത സംസ്ഥാനം,അസമത്വം ഇല്ലാതാക്കല്‍ എന്നീ മേഖലകളില്‍ കേരളം ആദ്യസ്ഥാനങ്ങളില്‍ ഇടംനേടി.

Related post