• October 16, 2021

സമയം കൊല്ലാന്‍ ഇനി ആരും തല പുകക്കേണ്ട ; വരുന്നു സഭ ഇ ബെല്‍സ്

 സമയം കൊല്ലാന്‍ ഇനി ആരും തല പുകക്കേണ്ട ; വരുന്നു സഭ ഇ ബെല്‍സ്

ഇനി വീട്ടില്‍ വെറുതെ ഇരുക്കുവാണെന്ന തോന്നല്‍ വേണ്ട. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവില്‍ ഒരു അനിശ്ചിതാവസ്ഥ ഉണ്ട് എന്ന തോന്നല്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിയമസഭ Sabha E Bells എന്ന പുതിയൊരു ഇന്‍ഫോടെയ്‌മെന്റ്‌ ആപ്പാണ് ഇതിനായി കൊണ്ടുവരുന്നത്. ബൗദ്ധികമായി നിശ്ചരാകാതിരിക്കാന്‍ നിയമസഭയുടെ ആസൂത്രിതമായ ആപ്ലിക്കേഷന്‍.

വിജ്ഞാനവും വിനോദവും ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ആപ്പ് നിയമസഭയുടെ സജീവ സാന്നിധ്യം പൊതുസമൂഹത്തില്‍ എത്തിക്കുകയാണ് . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്യുന്നത്. മാത്രമല്ല, ഇത് സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് വിവിധതരം പരിശീലനപരിപാടികളിലും പഠനക്ലാസുകളിലും പങ്കാളികളാകുവാനും കഴിയും. പാര്‍ലമെന്ററി ഡെമോക്രസിയെക്കുറിച്ചുള്ള പഠനത്തിലും വിനോദങ്ങളിലും ഏര്‍പ്പെടാനും അവസരം ഉണ്ടാകും.

കൂടാതെ ഇതിനോടനുബന്ധിച്ച് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളില്‍ വിജയികളാകുന്നവര്‍ക്ക് നിയമസഭയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനും അവാര്‍ഡുകള്‍ സ്വീകരിക്കുവാനുമുള്ള അവസരം ഒരുക്കുന്നതിനും ആലോചിക്കുന്നുണ്ട്. നിയമസഭ തങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നാണ് എന്ന് തെറ്റിദ്ധരിക്കുന്ന ആളുകള്‍ക്ക് നിയമസഭയുമായി ചേര്‍ന്ന് പഠനവിനോദ പരിപാടികള്‍ക്ക് കൂടി അവസരം ഒരുക്കുന്ന ഒരു ആപ്പാണിത്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് വെബ് പേജിലേക്ക് എത്തുന്നതിനുള്ള ഒരു പ്ലാറ്റ് ഫോമായും ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലും വൈകാതെ ഈ ആപ്പ് ലഭിച്ചു തുടങ്ങും. സമയാണ് നമ്മുടെ ധനം. ആ സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഈ ആപ്പ് ജനങ്ങള്‍ക്ക് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

Related post