• December 3, 2021

കേരളം ലിഥിയം ബാറ്ററി നിർമിക്കും

 കേരളം ലിഥിയം ബാറ്ററി നിർമിക്കും

കേരളത്തിൽ വൈധ്യുതി വാഹന രംഗത്തു കുതിപ്പേകാൻ തോഷിബയുടെ ലിതിയം ബാറ്ററി വരുന്നു.
തോഷിബ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ് സാങ്കേതികവിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കാൻ ധാരണയായി .ലിഥിയം-അയൺ ബാറ്ററി റീചാർജ്ജബിൾ ബാറ്ററിയാണ്. ഇതിൽ കാഥോഡായി ലിഥിയവും ആനോഡായി കാർബണും ഉപയോഗിക്കുന്നു. ഇലട്രോണിക്സ് ഉകരണങ്ങളിൽ കൂടുതലും ലിഥിയം-അയൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്കാറുകളിലും മൊബൈൽ ഫോണുകളിലും ഉൾപ്പെടെ ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ ലിഥിയം-അയോൺ ബാറ്ററിയുടെ കണ്ടെത്തൽ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിനുവഴിയൊരുക്കി .രസതന്ത്രത്തിനുള്ള 2019-ലെ നൊബേൽ സമ്മാന ജേതാക്കളായ ജോണ്‍ ബി ഗുഡ്ഇനഫ്, എം സ്റ്റാന്‍ലി വിറ്റിങ്ഹാം, അകിറ യോഷിനോ എന്നിവരാണ്ഈ വിപ്ലവകരമായ കണ്ടുപിടത്തത്തിനു പിന്നിൽ പ്രവർത്തിച്ചവർ .മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ടോക്യോയിൽ നടത്തിയ ചർച്ചകളിലാണ് ലിതിയം സാങ്കേതിക വിദ്യ കൈമാറാൻ തീരുമാനമായത്.നിലവില്‍ ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററികളുടെ പ്രൊഡക്ഷന്‍ ഇല്ല. സെന്‍ട്രല്‍ ഇലക്ട്രോ കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാനുളള ടെക്‌നോളജി ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്ഈ ടെക്‌നോളജി ഉപയോഗിച്ച് കൊമേഴ്‌സ്യല്‍ പ്രൊഡക്ഷന് ഇതുവരെ സാധ്യമായിട്ടില്ല എന്നിരിക്കെ തോഷിബയുടെ സാങ്കേതിക സഹകരണത്തോടെ കേരളത്തിൽ ഇതിന്റെ കൊമേഴ്‌സ്യല്‍ പ്രൊഡക്ഷന് വഴിയൊരുങ്ങുന്നു എന്നത് അപൂർവ നേട്ടമായി സാങ്കേതിക വിദഗ്ധർ വിലയിരുത്തുന്നു.

Related post