• October 17, 2021

എന്തൊക്കയാണ് അവശ്യ വസ്തുക്കള്‍

 എന്തൊക്കയാണ് അവശ്യ വസ്തുക്കള്‍

കേരളത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയതിനാല്‍ അവശ്യ വസ്തുക്കളുടെയും സേവനങ്ങളുടെയും പട്ടിക സര്‍ക്കാര്‍ പുറത്തിറക്കി. ഭക്ഷ്യ വസ്തുക്കള്‍ മുതല്‍ ഐ.ടി മേഖല വരെ 18 ഇനമാണ് ഭക്ഷ്യ വകുപ്പ് ഇറക്കിയ ഉത്തരവിലുള്ളത്. ഏതെങ്കിലും അവശ്യ സാധനം ഉള്‍പ്പെടുത്തേണ്ടതുണ്ടെങ്കില്‍ കലക്ടര്‍മാര്‍ക്ക് അനുവാദവും നല്‍കി.

ഇവയാണ് അവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ ഉള്ളത്

പലചരക്ക് സാധനങ്ങള്‍
പാനീയങ്ങള്‍
പഴങ്ങളും പച്ചക്കറികളും
കുടിവെള്ളം
സംസ്‌കരിച്ച ഭക്ഷ്യ സാധനങ്ങള്‍
പെട്രോള്‍, ഡീസല്‍, സിഎന്‍ജി
അരി മില്ലുകള്‍
പാല്‍ പ്ലാന്റ്, ഡെയറി
പാചക വാതക വിതരണം
മരുന്നും മറ്റു ഫാര്‍മസി സാധനങ്ങളും
ആരോഗ്യ സേവനം
ആരോഗ്യ സാധനങ്ങളുടെ നിര്‍മ്മാണം
ടെലികോം ഓപ്പറേറ്റിംഗ്, ഏജന്‍സികള്‍
ബാങ്ക്, എടിഎം
അരി ഗോതമ്പ് എന്നിവ ഗോഡൗണുകളില്‍ നിന്നും കയറ്റുകയും ഇറക്കുകയും ചെയ്യല്‍
അരിയും മറ്റ് അത്യാവശ്യ സാധനങ്ങളും വലിയ ചാക്കുകളിലും മറ്റും കൊണ്ടു വരിക
കന്നുകാലികള്‍, മറ്റു വളര്‍ത്തു മൃഗങ്ങള്‍ എന്നിവയ്ക്കുള്ള സാധനങ്ങള്‍
ഐടി, ഐടി അധിഷ്ഠിത സേവനങ്ങള്‍, നെറ്റ് വര്‍ക്ക്, യുപിഎസ്, ഇ-കൊമേഴ്‌സ്‌

Related post