• June 15, 2021

രോഗ പകർച്ച തടയുന്നതിൽ കേരളം ബഹുദൂരം മുന്നിൽ: മുഖ്യമന്ത്രി

 രോഗ പകർച്ച തടയുന്നതിൽ കേരളം ബഹുദൂരം മുന്നിൽ: മുഖ്യമന്ത്രി

കോവിഡ് വ്യാപനം തടഞ്ഞു നിർത്താൻ കേരളത്തിന്‌ ഏറ്റവും ശക്തിയേകിയത് വികേന്ത്രീകൃതമായ പൊതുജനാരോഗ്യ സംവിധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരാളിൽ നിന്ന് എത്ര ആളുകളിലേക്ക് രോഗം പകരുന്നു എന്ന് കണക്കാക്കുന്ന ബേസിക് റീപ്രൊഡക്ടിവ് നമ്പർ ലോക ശരാശരി മൂന്ന് ആണ്. കേരളത്തിൽ ഇത് 0.45ആക്കി നിലനിർത്താൻ സാധിച്ചു. വളരെ കുറച്ചു രാജ്യങ്ങൾക്കേ ഈ നേട്ടം കൈവരിക്കാൻ സാധിച്ചുള്ളൂ. ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ രോഗവ്യാപനം തടയാനുള്ള സംവിധാനം കേരളം ഏർപെടുത്തി. ആദ്യത്തെ മൂന്നു കേസ് വുഹാനിൽ നിന്ന് എത്തിയപ്പോൾ അവരിൽ നിന്ന് ഒരാളിലേക്ക് പോലും രോഗം പടരാതെ നോക്കി.
ഇന്ത്യയിൽ കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ജനുവരി 18നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. 29ന് തന്നെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഉത്തരവിറക്കി.21ന് തന്നെ സ്‌ക്രീനിങ്ങിന്റെയും ടെസ്റ്റിംഗിന്റെയും മാനദണ്ഡം തീരുമാനിച്ചു. അടുത്ത ഘട്ടത്തിൽ കോവിഡ് 75%ശതമാനവും പുറത്തു നിന്നു വന്നതും 25ശതമാനം സമ്പർക്കം മൂലമുണ്ടായതുമാണ്. കോവിഡ് മറ്റൊരാളിലേക്ക് പകർത്താൻ വേണ്ട സമയം അഞ്ച് ദിവസമാണ്.കേരളത്തിലെ ബേസിക് റീപ്രൊഡക്ടിവ് നമ്പർ മൂന്ന് ആയിരുന്നെകിൽ നിലവിലുള്ള 670ആക്റ്റീവ് കേസ് രണ്ടാഴ്ച കൊണ്ട് 25, 000 ആകേണ്ടതാണ്. ശരാശരി മരണ നിരക്ക് ഒരു ശതമാനം എടുത്താൽ തന്നെ മരണ സംഖ്യ 250കവിയും. രോഗ വ്യാപനം തടയാൻ ട്രെയ്‌സിങ്ങും ക്വാറന്റൈനും ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചതിനാലാണ് ഈ അപകടം തടയനായത്.സംസ്ഥാനത്ത് ഹോം ക്വാറന്റൈനും സമ്പർക്ക പരിശോധനയും ശക്തമായി മുന്നോട്ടു കൊണ്ടു പോയേ തീരു മുഖ്യമന്ത്രി പറഞ്ഞു.

Related post