• October 23, 2021

‘വിമാനത്താവള സ്വകാര്യവൽക്കരണം ; അദാനിക്ക് കൊടുക്കരുതെന്ന് നിയമസഭയുടെ സംയുക്ത പ്രമേയം

 ‘വിമാനത്താവള സ്വകാര്യവൽക്കരണം ; അദാനിക്ക് കൊടുക്കരുതെന്ന് നിയമസഭയുടെ സംയുക്ത പ്രമേയം

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനിക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനി ക്വോട്ട് ചെയ്ത തുക നല്‍കാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാലിത് കേന്ദ്രം പരിഗണിച്ചില്ലെന്നും അദ്ദേഹം പ്രമേയം അവതരിപ്പിക്കുന്നതിനിടെ വ്യക്തമാക്കി.

കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് സംസ്ഥാന സര്‍ക്കാരിനാണ്. അദാനിക്ക് വിമാനത്താവളം നടത്തിപ്പനുള്ള പരിചയമില്ല. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിനായി ഭൂമി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കവെ വ്യക്തമാക്കി.പ്രതിപക്ഷം പ്രമേയത്തെ പിന്തുണക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അദാനിക്കെതിരെ നില്‍ക്കുമ്പോള്‍ത്തന്നെ അദാനിയില്‍നിന്നും നിയമോപദേശം തേടുന്നത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്യമായി അദാനിയെ എതിര്‍ക്കുന്നവര്‍ രഹസ്യമായി അദാനിയെ പിന്തുണയ്ക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ സഹായം തേടുകയാണ്. എന്നാല്‍ ഈ ഗൂഢാലോചന നടക്കുമ്പോള്‍ നിങ്ങളത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related post