• June 18, 2021

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംസ്ഥാനം പൂര്‍ണസജ്ജമായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

 ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംസ്ഥാനം പൂര്‍ണസജ്ജമായതായി സര്‍ക്കാര്‍  ഹൈക്കോടതിയില്‍

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് സംസ്ഥാനം പൂര്‍ണസജ്ജമായതായി സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 872 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാത്തതായിട്ടുള്ളൂ. ഇതില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികളാണ്.

ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണ്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റെക്കോര്‍ഡ് ചെയ്തു എത്തിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

41.2 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാന അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍കോടതിയെ അറിയിച്ചു.

Related post