• June 19, 2021

ലോക്ക്ഡൗൺ പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറുന്നു

 ലോക്ക്ഡൗൺ പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറുന്നു

അടച്ചു പൂട്ടൽമൂലമുള്ള പ്രതി സന്ധിയിൽ നിന്ന് കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനം കരകയറുന്നതായി പഠനം.കേരളം, തമിഴ്നാട്, കർണാടകം, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തുടങ്ങി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 27ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ പ്രകടനം രാജ്യത്തിന് ആശ്വാസമാകും. ഊർജഉപയോഗം, ചരക്കു ഗതാഗതം,ഗൂഗിൾ മൊബിലിറ്റി ഡാറ്റ,വിപണിയിലേക്ക് കാർഷികോൽപ്പന്നങ്ങളുടെ തിരിച്ചുവരവ് തുടങ്ങിയ സൂചികകൾ വിലയിരുത്തിയാണ് റിപ്പോർട്ട്. വ്യവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഗുജറാത്തും ഇപ്പോഴും പ്രതിസന്ധിയിലാണ്. പഞ്ചാബിലും ഹരിയാനയിലും കാർഷിക മേഖലയുടെ തിരിച്ചു വരവിന്റെ ലക്ഷണമായി വൈദ്യുതി ഉപയോഗം കൂടി. ഗൂഗിൾ സേർച്ച്‌ ഡാറ്റ ഉപയോഗിച്ചുള്ള വിലയിരുത്തൽ മുഖേന ആളുകളുടെ വാങ്ങൽ ശേഷിയുള്ള വ്യത്യാസവും പഠനം വിലയിരുത്തി. എസി,വാക്വമ്ക്ലീനർ, ബൈക്ക്, വാഷിംഗ്‌മെഷിൻ തുടങ്ങിയവയുടെ ഗുണമേന്മ അന്വേഷിച്ചുള്ള തെരച്ചിലാണ് അധികവും.അടച്ചുപൂട്ടൽ കാലയളവിൽ രോഗം, മരുന്നുകൾ, പലചരക്ക് സാധനം,മദ്യഷോപ്പ് തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള തെരച്ചിലുകളാണ് ഇൻറർനെറ്റിൽ കൂടുതലും നടന്നത്.

Related post