• June 15, 2021

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസ്: അന്തിമവിധി ഇന്ന്

 പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കേസ്: അന്തിമവിധി ഇന്ന്

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറതുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ വിധി ഇന്ന് സുപ്രീം കോടതി പുറപ്പെടുവിക്കും. കൂടാതെ, ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന്റെ പങ്ക്, ക്ഷേത്ര സുരക്ഷ സംബന്ധിച്ചകാര്യത്തിലും തീരുമാനമാകും. 2009 ഡിസംബര്‍ 18ലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ടിപി സുന്ദരരാജനാണ് ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുയു ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങുന്ന ബഞ്ചാണ് വിധിപറയുന്നത്.

എന്നാല്‍ 2011 ജനുവരിയില്‍ നിലവറകള്‍ തുറന്ന് ആഭരണങ്ങള്‍ മ്യൂസിയത്തില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ഇതുചോദ്യം ചെയ്ത് രാജകുടുംബം സുപ്രീംകോടിയെ സമീപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നായിരുന്നു എ ബി നിലവറകള്‍ തുറക്കുന്നത് സുപ്രീംകോടതി മരവിപ്പിച്ചത്.

Related post