• October 22, 2021

‘ബ്രേക്ക് കൊറോണ’ സ്റ്റാര്‍ട്ട് അപ്പുകളുമായി കൈകോര്‍ക്കാം സര്‍ക്കാര്‍

 ‘ബ്രേക്ക് കൊറോണ’ സ്റ്റാര്‍ട്ട് അപ്പുകളുമായി കൈകോര്‍ക്കാം  സര്‍ക്കാര്‍

കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമര്‍പ്പിക്കാന്‍ ബ്രേക്ക് കൊറോണ പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇതിനായി സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹായത്തോടെ breakcorona.in എന്ന വെബ്‌സൈറ്റ് സജ്ജമാകും. ക്വാറന്റെയിനില്‍ കഴിയുന്നവര്‍ക്കുള്ള പിന്തുണ,സാമൂഹ്യവ്യാപനം തടയല്‍ , ലോക്ക് ഡൗണിനിടയില്‍ തൊഴിലവസരം സൃഷ്ടിക്കല്‍ എന്നീ സ്റ്റാര്‍ട്ട് അപ് വികസിപ്പിക്കേണ്ടത്. വിദഗ്ധ സമിതി ഇവ പരിശോധിച്ച് തീരുമാനമെടുക്കും.


കോവിഡ് പശ്ചാതലത്തില്‍ ആരോഗ്യ സുരക്ഷയ്ക്കുള്ള സാധനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ പദ്ധതി.ഇതിനായി കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ക്ലസ്റ്റര്‍ രൂപീകരിക്കും. കൊച്ചിയിലെ സൂപ്പര്‍ ഫാബ് ലാബ്, വന്‍കിട ചെറുകിട വ്യവസായ സംരംഭങ്ങള്‍ ,ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

വെന്റിലേറ്റര്‍, ഡോക്ടര്‍ന്മാര്‍ക്കും ,നഴ്‌സ്മാര്‍ക്കുമുള്ള രക്ഷാകവചം, എന്‍ 95 മാസ്‌ക്ക് ,ഓക്‌സിജന്‍ സിലിണ്ടര്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുക.മോഡലുകള്‍ വികസിപ്പിക്കാന്‍ ഫാബ് ലാബ്,വിഎസ്എസ്‌സി എന്നിവയുടെ സൗകര്യവും ഉപയോഗിക്കാം

Related post