• October 22, 2021

സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണം

 സംസ്ഥാനത്തെ എല്ലാ ബാറുകളും അടയ്ക്കും; ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്ക് നിയന്ത്രണം

കൊറോണ വൈറസിന്‌റെ വ്യാപനം തുടരവേ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു.
സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസര്‍കോട്ട് ബെവ്‌കോ ഔട്ട്‌ലറ്റുകളും അടയ്ക്കും. മറ്റു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ അടച്ചിടല്‍ . അവിടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടില്ല. ഭക്ഷ്യസാധനങ്ങള്‍ വീട്ടിലെത്തിക്കും. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഭാഗിക നിയന്ത്രണം. ഈ ജില്ലകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

Related post