• October 23, 2021

കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കും

 കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ റെഡ് സോണായി പ്രഖ്യാപിക്കും

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കും. രോഗ വ്യാപനം കൂടുതലുള്ള നാലു ജില്ലകള്‍ മാത്രം റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക.

രോഗമുക്തമായ വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടും. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്.

അതേസമയം, സംസ്ഥാനം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. എങ്കില്‍ മാത്രമേ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയുള്ളൂ. പ്രതിരോധ നടപടികളെല്ലാം ഊര്‍ജിതമാക്കി കൊറോണയ്ക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടം വിജയപാതയിലേക്ക് കടന്നിരിക്കുകയാണ്.

സംസ്ഥാനത്തെ മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യും. രോഗ വ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്. ഐ.സി.എം.ആര്‍ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട് സ്‌പോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് ലോക്ഡൗണില്‍ ഇളവ് നല്‍കേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.

Related post