• August 2, 2021

കേരളത്തിലെ രണ്ടാം ഗേ ദമ്പതിമാരാകാനൊരുങ്ങി നിവേദ് -റഹീം

 കേരളത്തിലെ രണ്ടാം ഗേ ദമ്പതിമാരാകാനൊരുങ്ങി  നിവേദ് -റഹീം


കേരളത്തില്‍ മറ്റൊരു ഗേ വിവാഹം കൂടി. ഫോര്‍ട്ട് കൊച്ചി സവദേശിയായ നിവേദും ,ആലപ്പുഴക്കാരനായ റഹീമുമാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുന്നുവെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നിവേദ് ഫേസ്ബുക്കില്‍ പങ്കുവച്ച പ്രീ വെഡിംഗ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. താന്‍ ഗേ ആയതു കൊണ്ട് കുടുംബത്തില്‍ നിന്നും ,സമൂഹത്തില്‍ നിന്നും പരിഹാസങ്ങള്‍ കേട്ടതായി തുറന്ന് പറച്ചില്‍ നടത്തിയിരുന്നു.ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുണ്ട്.സോനു-നികേഷ് ആയിരുന്നു കേരളത്തിലെ ആദ്യത്തെ ഗേ ദമ്പതിമാര്‍. 2018ലാണ് ഇരുവരും വിവാഹിതരായത്.

Related post