• June 18, 2021

കെ ഫോൺ ഈ വർഷം തന്നെ, ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖല കേരളത്തിൽ

 കെ ഫോൺ ഈ വർഷം തന്നെ, ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ് ശൃംഖല കേരളത്തിൽ

കോവിഡാനന്തര ലോകത്തിന്റെ ചലനം ഇന്റർനെറ്റ്‌ അടിസ്ഥാനത്തിലാകുമ്പോൾ, ഇന്ത്യയിലെ ഏറ്റവും ശക്തമായ ഇന്റർനെറ്റ്‌
ശൃംഖല കേരളത്തിൽ പൂർത്തിയാകുന്നു. പാവപ്പെട്ടവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഗുണമേന്മയുള്ള ഇന്റർനെറ്റ്‌ ലഭ്യമാക്കാനുള്ള കേരള ഫൈബർ ഒപ്ടിക് നെറ്റ് വർക്ക് (കെ ഫോൺ )പദ്ധതി ഡിസംബറിൽ പൂർത്തിയാകും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ ), റെയിൽടെൽ എന്നീ പൊതു മേഖലാ കമ്പനികളും എസ് ആർഐടി, എൽഎസ് കേബിൾസ് എന്നീ സ്വാകാര്യ കമ്പനികളും ചേർന്ന കൺസോഷ്യമാണ് 1500കോടി രൂപ ചെലവു വരുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രവർത്തിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനിമേധാവികളുമായി ചർച്ച ചെയ്തു. ലോക്ക് ഡൗൺ കാരണം രണ്ടു മാസത്തോളം പ്രവർത്തി മുടങ്ങിയെങ്കിലും ഡിസംബറിൽ തന്നെ പദ്ധതി പൂർത്തിയാക്കാമെന്ന് കൺസോഷ്യം ലീഡർ ആയ ബിഇഎൽ ചെയർമാൻ ഉറപ്പ് നൽകി.മറ്റ് പങ്കാളികളും ഇതിനോട് യോജിച്ചു. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രാക്ചർ ലിമിറ്റഡും കെഎസ് ഇബിയും യോജിച്ചാണ് കെ ഫോൺ നടപ്പാക്കുന്നത്.കെ എസ്ഇബിയുടെ ലൈനുകളിലൂടെയാണ് ഒപ്ടി ക്കൽ ഫൈബർ കേബിൾ വലിക്കുന്നത്. കോവിഡാനന്തരം കേരളത്തെ ലോകത്തെ പ്രധാന വ്യവസായ, വിദ്യാഭ്യാസ, ടുറിസം കേന്ദ്രമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കെ ഫോൺ വലിയ പിന്തുണയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post