• December 3, 2021

റോക്കിങ് സ്റ്റാര്‍ @ 34; യഷിന്‌റെ പിറന്നള്‍ ദിനത്തില്‍ കെജിഎഫ് 2 പോസ്റ്റര്‍

 റോക്കിങ് സ്റ്റാര്‍ @ 34; യഷിന്‌റെ പിറന്നള്‍ ദിനത്തില്‍ കെജിഎഫ് 2 പോസ്റ്റര്‍

പ്രേക്ഷര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. ആദ്യ ഭാഗത്തിന്‌റെ വമ്പന്‍ വിജയത്തിനു ശേഷം അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിത്രം അടുത്തുതന്നെ തിയേറ്ററുകളിലെത്തുമെന്നാണ് സൂചന. റോക്കിങ് സ്റ്റാര്‍ യഷിന്റെ പിറന്നാള്‍ ദിനത്തില്‍ കെജിഎഫ് 2 വിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. യഷിന്റെ 34ാം പിറന്നാളാണ് ഇന്ന്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി 225 കോടി കളക്ഷനായിരുന്നു കെജിഎഫ് ആദ്യ ഭാഗം നേടിയത്.

കെജിഎഫ് 2വിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന രണ്ടാം ഭാഗം പ്രശാന്ത് നീല്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്.

മൂപ്പത്തിനാല് വയസ് തികയുന്ന യഷിന്റെ കൈയ്യില്‍ ഒരു ചുറ്റികയുമായി നില്‍ക്കുന്ന ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം റോക്കിങ് സ്റ്റാര്‍ സിന്‍സ് 1986 എന്നും പോസ്റ്ററില്‍ എഴുതിയത് കാണാം.

ഒരേ സമയം അഞ്ച് ഭാഷകളിലായാണ് കെജിഎഫിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്താണ് വില്ലന്‍ വേഷമായ അധീരയായി എത്തുന്നത്.

Related post