• October 23, 2021

കൊവിഡ് 19: തായ്ലന്‍ഡില്‍ കിക്ക് ബോക്‌സിംഗ് കാണാനെത്തിയവര്‍ക്ക്‌ രോഗബാധ

 കൊവിഡ് 19: തായ്ലന്‍ഡില്‍ കിക്ക് ബോക്‌സിംഗ് കാണാനെത്തിയവര്‍ക്ക്‌  രോഗബാധ

തായ്ലന്‍ഡില്‍ കിക്ക് ബോക്‌സിംഗ് കാണാനെത്തിയ പലര്‍ക്കും കൊവിഡ് 19 വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. മുയേ തായ് എന്നറിയപ്പെടുന്ന കിക്ക് ബീക്‌സിംഗ് കാണാന്‍ ബാങ്കോക്കിലെ ലുംപിനി സ്റ്റേഡിയത്തില്‍ എത്തിയവരില്‍ പലര്‍ക്കും വൈറസ് ബാധയുണ്ടെന്നാണ് വിവരം. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മാര്‍ച്ച് ആറിനായിരുന്നു മത്സരം. ലുംപിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടി മറ്റ് രണ്ട് വേദികളില്‍ കൂടി തത്സമയം സപ്രേഷണം ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്ന 322 കേസുകളില്‍ 72 കേസുകളും മൂന്ന് വേദികളിലായി ഈ പരിപാടിയില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ തന്നെ നടന്മാരും സൈന്യാധിപന്മാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്.

5000ഓളം പേരാണ് കിക്ക് ബോക്‌സിംഗ് കാണാന്‍ ലുംപിനി സ്റ്റേഡിയത്തില്‍ എത്തിയത്. അതുകൊണ്ട് തന്നെ വൈറസ് ബാധിതരുടെ എണ്ണം ഇനിയും രാജ്യത്ത് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഭാഗിക നിയന്ത്രണങ്ങള്‍ മാത്രമാണ് തായ്ലന്‍ഡ് ഭരണകൂടം സ്വീകരിച്ചത്. എന്നാല്‍ പുതിയ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് തായ് ഭരണകൂടത്തിന്റെ തീരുമാനം.

Related post