• November 27, 2021

കുട്ടികൾക്ക് സൈബർ സുരക്ഷയുമായി കേരളാ പോലീസ്

 കുട്ടികൾക്ക് സൈബർ സുരക്ഷയുമായി കേരളാ പോലീസ്

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് കുട്ടികളെ സൈബര്‍ സുരക്ഷയുടെ പടച്ചട്ടയണിയിക്കാന്‍ കേരള പോലീസ്. പോലീസിന്റെ ‘കിഡ് ഗ്ലോവ്’ ആണ് സൈബര്‍ ലേണിങ് വെബ്‌സൈറ്റ് ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സൈബര്‍ സുരക്ഷാ ഓണ്‍ലൈന്‍ ക്ലാസ് നല്‍കുന്നുണ്ട്.പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുട്ടികളുടെ സൈബര്‍ സുരക്ഷക്കായി കേരളാ പോലീസ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസേര്‍ച്ച് അസോസിയേഷന്റെ സഹായത്തോടെയാണ് ‘കിഡ് ഗ്ലോവ്’ആരംഭിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തുടക്കമിടുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് സൈബര്‍ സുരക്ഷയില്‍ ‘കിഡ് ഗ്ലോവ് ‘പ്രത്യേക ക്ലാസ് ആരംഭിക്കുന്നത്. കുട്ടികളുടെ സൈബര്‍ സുരക്ഷാ മേഖലയിലെ ലോകോത്തര സംഘടനയായ ഓസ്‌ട്രേലിയയിലെ ഇ -സേഫ്റ്റി കമ്മീഷണറുടെ സഹായവും പദ്ധതിക്കുണ്ടെന്ന് സൈബര്‍ഡോം നോഡല്‍ ഓഫീസ് എഡിജിപി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും www.kidglove. in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

Related post