• July 28, 2021

കിഫ്ബി വഴി 4,014 കോടി രൂപയുടെ 96 പദ്ധതികൾക്ക് കൂടി അംഗീകാരം

 കിഫ്ബി വഴി 4,014 കോടി രൂപയുടെ 96 പദ്ധതികൾക്ക് കൂടി അംഗീകാരം

തിരുവനന്തപുരം : കേരളത്തിൻറെ അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോർഡ്‌ (കിഫ്‌ബി) 4,014 കോടി രൂപയുടെ 96 പദ്ധതികൂടി അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം .

4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകിയതോടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായി വര്‍ധിച്ചു. ഇതോടെ പ്രഖ്യാപിത ലക്ഷ്യമായ 50,000 കോടി രൂപ കിഫ്ബി പിന്നിട്ടു.24 റോഡുകൾ , മലയോര ഹൈവേയുടെയും തീരദേശ ഹൈവേയുടെയും ഓരോ റീച്ചുകൾ, മൂന്നു ആശുപത്രികൾ, ഒരു ബൈപ്പാസ്, 56 സ്‌കൂളുകൾ, ഏഴ് റെയിൽവേ മേൽപ്പാലങ്ങൾ, ഒരു മേൽപ്പാലം, ഒരു ഫിഷിംഗ് ഹാർബർ, 19 കോളേജുകൾ, രണ്ടു ടൂറിസം പദ്ധതികൾ എന്നിവയാണ് അംഗീകരിച്ച പദ്ധതികൾ. ഇവയ്ക്ക് പുറമെ

പൊതുമരാമത്ത് വകുപ്പ് 2989.56 കോടി രൂപ
കായിക, യുവജനക്ഷേമം 15.83 കോടി
സാംസ്‌കാരികമേഖല 122.99 കോടി
ആരോഗ്യം 298.62 കോടി,
ഫിഷറീസ്( തീരദേശ സ്‌കൂളുകൾ) 64.18 കോടി,
ചെത്തി ഹാർബര്‍ 166.92 കോടി,
തദ്ദേശ വകുപ്പ് 64.37 കോടി,
ടൂറിസം 77.52 കോടി,
വനം വന്യജീവി വകുപ്പ് 110.01 കോടി,
കൃഷി (തൃശൂർ അഗ്രോ പാർക്ക്) 7.15 കോടി

എന്നീ മേഖലയിലേക്കും പണം വകയിരുത്തി. കിഫ്ബി സ്വതന്ത്രഅംഗമായ സലിം ഗംഗാധരനായിരിക്കും ഇനി കിഫ്ബിയുടെ ഓംബുഡ്സ്മാന്‍. കിഫ്ബിയുടെ സുതാര്യത ഉറപ്പാക്കാൻ കിഫ്ബിയിൽ വിസിൽ ബ്ളോവർ നയം നടപ്പാക്കാനും യോഗം തീരുമാനിച്ചു.

Related post