• June 23, 2021

കേന്ദ്രം കൈയൊഴിഞ്ഞപ്പോഴും അഞ്ചിരട്ടി മുന്നേറ്റവുമായി കിഫ്ബി

 കേന്ദ്രം കൈയൊഴിഞ്ഞപ്പോഴും അഞ്ചിരട്ടി മുന്നേറ്റവുമായി കിഫ്ബി

പ്രകൃതിദുരന്തവും മഹാമാരിയും ചെലവുകൾ വർധിപ്പിച്ചപ്പോൾ അർഹതപ്പെട്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല .കിഫ് ബിയെ പുനഃസംഘടിപ്പിച്ചാണ് കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കിയത്. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിനു പുറത്ത് പാശ്ചാത്തല സൗകര്യങ്ങൾ സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുകയാണ് കിഫ്ബിയുടെ ലക്ഷ്യം. 50,000 കോടി രൂപയുടെ പാശ്ചാത്തല സൗകര്യ വികസനം ബജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 54,391കോടിയുടെ പ്രവർത്തി കൾക്ക് കിഫ്ബി ഇതുവരെ അംഗീകാരം നൽകി. മസാല ബോണ്ടുവഴി 2150 കോടിരൂപ സമാഹരിച്ചു. സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2018ൽ കേന്ദ്രസർക്കാർ തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ്ങിൽ ടോപ് പെർഫോർമാറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. 2016ൽ 300 സ്റ്റാർട്ടപ്പാണ് കേരളത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 2220 ആണ്. പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്‌ ലഭ്യമാക്കാൻ 1548കോടി രൂപയുടെ കെഫോൺ പദ്ധതിക്ക് തുടക്കമിട്ടു. ഉന്നത വിദ്യാഭ്യാസരംഗത്ത് ഫലപ്രദ മായ അഴിച്ചു പണി ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ പ്രതീക്ഷ ഉണർത്തുന്ന മേഖലയാണിത്. നമ്മുടെ കുട്ടികൾക്ക് മറ്റ് രാജ്യങ്ങളിൽ പോയി പഠിക്കാൻ ഇനി പ്രയാസമുണ്ടാകും അവർക്ക് ഇവിടെ പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കണം അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന് കേരള ബാങ്ക് രൂപീകരണമാണ്, നമ്മുടെ അതീജീവനത്തിന്റ പാതയിലെ മുതൽക്കുട്ടാണ് ഈ ബാങ്കെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

Related post