• November 30, 2021

”ഇൻ ഇന്ത്യ എവെരി ഹോം ,എ വാത്സല്യം മമ്മൂട്ടി ഷുവർ” ടൊവിനോയുടെ തട്ടു പൊളിപ്പൻ ഡയോലഗുമായി കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി’ന്റെ ടീസര്‍

 ”ഇൻ ഇന്ത്യ എവെരി ഹോം ,എ വാത്സല്യം മമ്മൂട്ടി ഷുവർ” ടൊവിനോയുടെ തട്ടു പൊളിപ്പൻ ഡയോലഗുമായി കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി’ന്റെ ടീസര്‍

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സി’ന്റെ ടീസര്‍ പുറത്തുവിട്ടു. ഇന്ത്യയിലെ എല്ലാ വീട്ടിലും ഒരു വാത്സല്യം മമ്മൂട്ടി ഉണ്ടായിരിക്കുമെന്നും തന്റെ വീട്ടിലെ വാത്സല്യം മമ്മൂട്ടി താനാണെന്ന് ടൊവീനോ നായികയോട് പറയുന്നതാണ് പുറത്തുവിട്ട ടീസറില്‍ ഉള്ളത്.

ലോകം മുഴുവന്‍ യാത്ര ചെയ്ത് നടക്കുന്ന ഒരു പെണ്‍കുട്ടി തന്റെ അവസാന ലക്ഷ്യമായ ഇന്ത്യയിലേയ്ക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

അമേരിക്കന്‍ സ്വദേശിയായ ഇന്ത്യ ജര്‍വിസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ‘രണ്ട് പെണ്‍കുട്ടികള്‍’,’കുഞ്ഞുദൈവം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related post