• July 31, 2021

എറണാകുളത്ത് കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

 എറണാകുളത്ത് കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം യുവാവിന്റെ കുത്തേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നിര്‍ദേശം.

ജനുവരി ആറിനാണ് കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് 17 വയസ്സുള്ള പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ശരീരത്തില്‍ വിവിധ ഇടങ്ങളിലായി ആഴത്തിലുള്ള ഇരുപതോളം മുറിവുകള്‍ ഉണ്ടായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പടമുഗള്‍ സ്വദേശിയായ അമലിനെ(20) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.

Related post