• October 23, 2021

ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം: ആരോഗ്യമന്ത്രി

 ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം: ആരോഗ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനി പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് ദേശിയ ഡെങ്കിപ്പനി ദിനമാണ്. ‘ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം ‘എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വേനല്‍ മഴ വ്യാപകമാകുന്നതിനാല്‍ ഡെങ്കിപരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നത് തടയാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. ഈഡിസ് കൊതുകുകള്‍ ശുദ്ധ ജലത്തിലാണ് മുട്ടയിടുന്നത്. വീട്, ദീര്‍ഘകാലം അടഞ്ഞു കിടക്കുന്നഓഫീസുകള്‍, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസ്‌റ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ചന്തകള്‍, ആക്രിക്കടകള്‍, ഫാക്ടറികള്‍, മറ്റ് തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍കുന്നില്ല ഇന്ന് ഉറപ്പാക്കണം. ടെറസ്സ്, സണ്‍ഷെഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും പാഴ് വ സ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. പൊതു സ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിക്കണം. കൂത്താടികളെ നശിപ്പിക്കണം. പൊതു ഇടങ്ങളില്‍ സൂചികരണം നടത്തിയ ശേഷം മാത്രമേ ജനങ്ങളെ പ്രവേശിപ്പിക്കാവു. കോവിഡ് പ്രതിരോധത്തിനായി സ്ഥാപനങ്ങളുടെയും കടകളുടെയും മുന്നില്‍ കൈകള്‍ കഴുകാന്‍ വച്ചിരിക്കുന്ന വെള്ളം ദിവസവും മാറ്റണം. ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ എന്നിവ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തി വയ്ക്കുകയോ ചെയ്യുക. റബ്ബര്‍ മരങ്ങളില്‍ വച്ചിട്ടുള്ള ചിരട്ടകളിലും കവുങ്ങിന്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളിലും മരപ്പൊത്തുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലും കൊതുക് മുട്ടയിടാം. ഈ സാഹചര്യം ഒഴിവാക്കണം. പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. ജലംസംഭരിച്ച് സൂക്ഷിച്ചിരിക്കുന്ന പത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ചു സൂക്ഷിക്കണം ആരോഗ്യമന്ത്രി പറഞ്ഞു.

Related post