• November 30, 2021

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു

 മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയാക്കി കുറ്റപ്പത്രം സമർപ്പിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീർ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഐഐഎസ് ഉദ്യോ​ഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാംപ്രതിയായും , കാറിനുളളിലുണ്ടായിരുന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപ്പത്രം തയ്യാറാക്കിയിരിക്കുന്നത് . ഐപിസി 304(എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 304ാം വകുപ്പും ചുമത്തിയിട്ടുണ്ട്.

മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വഫ ഫിറോസ് സ്ഥിരമായി നിയമം ലംഘിക്കുന്ന വ്യക്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അപകടം ഉണ്ടാകുന്ന സമയത്ത് 99 കി.മീ വേഗതയിലാണ് കാര്‍ സഞ്ചരിച്ചിരുന്നതെന്നും കുറ്റപത്രത്തിലുണ്ട്. കേസില്‍ 100 സാക്ഷികളാണുളളത്. 84 രേഖകളും 72 തൊണ്ടിമുതലുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കൂടാതെ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും തെളിവായുണ്ട്.

Related post