• May 14, 2021

ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് കൊല്ലപ്പെട്ടു

 ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് കൊല്ലപ്പെട്ടു

അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ കലാബസാസില്‍ വച്ചാണ് അപകടമുണ്ടായത്. പ്രാദേശിക സമയം ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.

കോബിന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. കൂടെയുണ്ടായിരുന്ന മകള്‍ ജിയാന (13) ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

മകള്‍ ജിയാനയെ ബാസകറ്റ് ബോള്‍ പരിശീലനത്തിന് കൊണ്ടുപോകും വഴിയാണ് അപകടം നടന്നത്. ഇരുവര്‍ക്കും കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കോബി ബ്രയാന്റിന്റെയും മകളുടെയും മരണം സ്ഥിരീകരിച്ചു.

മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. എക്കാലത്തേയും മികച്ച ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസ താരത്തിന്‌റെ വിയോഗത്തിന്‌റെ ഞെട്ടലിലാണ് കായികലോകം.

Related post