• October 22, 2021

കേരളത്തില്‍ ആദ്യ കൊവിഡ് മരണം

 കേരളത്തില്‍ ആദ്യ കൊവിഡ് മരണം

കേരളത്തിലും ആദ്യ കൊവിഡ് മരണം. ചികിത്സയിലിരുന്ന കൊച്ചി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു. ഫോര്‍ട്ടുകൊച്ചി ചുള്ളിക്കല്‍ സ്വദേശി കളമശേരി മെഡിക്കല്‍ കോളജിലാണ് മരിച്ചത്.

കടുത്ത ന്യുമോണിയയും ശ്വാസതടസ്സവുമാണ് മരണകാരണം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബൈപ്പാസ് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. ദുബായിലായിരുന്ന ഇദ്ദേഹം മാര്‍ച്ച് 21നാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തില്‍ കൊറോണ പോസിറ്റീവ് ആവുകയും ചെയ്തു. കൊറോണ ലക്ഷണങ്ങള്‍ കണ്ട് ദിവസങ്ങള്‍ക്കകമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ദുബായി-കൊച്ചി വിമാനത്തില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തവര്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related post