• May 15, 2021

കൊച്ചി മെട്രോ മൂന്നാം ഘട്ടം : തൃപ്പൂണിത്തുറയിലേക്ക് 2022 ഓടെ മെട്രോ കുതിക്കും

 കൊച്ചി മെട്രോ മൂന്നാം ഘട്ടം  : തൃപ്പൂണിത്തുറയിലേക്ക് 2022 ഓടെ  മെട്രോ കുതിക്കും

കൊച്ചി മെട്രായുടെ മൂന്നാം ഘട്ടം 2022 ല്‍ പൂര്‍ത്തിയാവും . നിലവില്‍ ആലുവ മുതല്‍ പേട്ട വരെയാണ് മെട്രോ ഓടുന്നത് . മൂന്നാം ഘട്ടം പൂര്‍ത്തിയാവുന്നതു മുതല്‍ പേട്ട മുതല്‍ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ സേവനം ലഭ്യമാകും ്.
ഡിഎംആര്‍സിയുമായി കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് കെഎംആര്‍എല്‍ നേരിട്ടാണ് ഈ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സ്ഥലം ഏറ്റെടുത്തു റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. എല്ലാ നിര്‍മാണവും കൃത്യ സമയത്ത് നടക്കുകയാണെങ്കില്‍ 2022 മാര്‍ച്ചില്‍ മെട്രോ തൃപ്പൂണിത്തുറയില്‍ പ്രവേശിക്കും.

350 കോടി രൂപയുടെ പദ്ധതിക്ക് ബുധനാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കി. 27 റോഡ് ഓവര്‍ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരുമായും റെയില്‍വേയുമായും കരാര്‍ ഒപ്പിടാനുള്ള നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ചെര്‍പുളശ്ശേരി ടൗണിന്റെ ബൈപാസിനും വികസനത്തിനും 15.86 കോടി രൂപയ്ക്ക് ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ മെട്രോ സേവനം തൃപ്പൂണിത്തുറയിലേക്കും വ്യാപിപ്പിക്കണമെന്ന ആശയം ത്രിപുണിത്തുറ മുനിസിപ്പാലിറ്റി അധികൃതര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോട് (കെഎംആര്‍എല്‍) അപേക്ഷ നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട റോഡിനെയും, ബസ് ഡിപ്പോയെയും ത്രിപുണിത്തുറ റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിച്ചായിരിക്കും മെട്രോയുടെ വികസനം.

Related post