• October 16, 2021

ആരോപണം അസംബന്ധം : കോടിയേരി ബാലകൃഷ്ണൻ

 ആരോപണം അസംബന്ധം  : കോടിയേരി ബാലകൃഷ്ണൻ

മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ കെ എം ഷാജി എം എൽ എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിൽ നിന്നും കേരളം പ്രതീക്ഷിക്കുന്നതല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണൻ. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകുന്ന പണം കേസുകളുടെയും മറ്റും നടത്തിപ്പിന് നൽകുന്നു എന്ന ആരോപണം അസംബന്ധമാണ് . കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് ഷാജി നോക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായം അനിവാര്യമായ സാഹചര്യത്തിലാണ് ശാസ്ത്രസാങ്കേതിക നേട്ടങ്ങളെ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ ശ്രമിച്ചത്. ജനങ്ങളെ സംബന്ധിച്ച ഡാറ്റാ പൂർണമായും സി -ഡിറ്റിന്റ കൈവശം ആയിരിക്കും. കോടിയേരി വ്യക്തമാക്കി.

Related post