• July 31, 2021

തമിഴ്‌നാട്ടില്‍ കോലം വരച്ച് പ്രതിഷേധം ശക്തമാകുന്നു

 തമിഴ്‌നാട്ടില്‍ കോലം വരച്ച് പ്രതിഷേധം ശക്തമാകുന്നു

ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരേ കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ കോലംവരച്ച് പ്രതിഷേധം വ്യാപകമാകുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എംപി കനിമൊഴി എന്നിവരുടെ വീടുകള്‍ക്കു മുന്നിലും സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ആല്‍വാര്‍പേട്ടിലെ തന്റെ വീടിനു മുന്നില്‍ വരച്ച കോലത്തിന്റെ ചിത്രങ്ങള്‍എംകെ സ്റ്റാലിന്‍ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വീട്ടിലും എന്‍ആര്‍സി, സിഎഎ വിരുദ്ധസമരം’എന്ന കുറിപ്പോടെയാണ് സ്റ്റാലിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.


ഞായറാഴ്ച വൈകുന്നേരം തന്നെ കനിമൊഴിയുടെ സിഐടി കോളനിയിലെ വീടിനു മുന്നില്‍ കോലം വരച്ചിരുന്നു. കൂടാതെ, ഡിഎംകെയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരോട് വീടിനു മുന്നില്‍ കോലം വരച്ച് പ്രതിഷേധിക്കാന്‍ കനിമൊഴി ആഹ്വാനം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ കനിമൊഴി തന്റെ വീടിനു മുന്നില്‍ വരച്ചിരിക്കുന്ന കോലത്തിന്റ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ഇന്നലെ രാവിലെയാണ് ചെന്നൈയിലെ ബെസന്ത് നഗറില്‍ വീടിന് മുന്‍പില്‍ കോലം വരച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പുറത്തിറക്കാനെത്തിയ അഭിഭാഷകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Related post