• October 21, 2021

ക്വാറന്‍റൈൻ ലംഘിച്ച് കൊല്ലം സബ്‌കളക്ടറും; കേരളത്തിൽനിന്ന് മുങ്ങി

 ക്വാറന്‍റൈൻ ലംഘിച്ച് കൊല്ലം സബ്‌കളക്ടറും; കേരളത്തിൽനിന്ന്   മുങ്ങി

വിദേശത്തു നിന്നും മടങ്ങിയെത്തിയശേഷം നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്‌കളക്ടർ അനുപം മിശ്ര സംസ്ഥാനം വിട്ടതായി സൂചന. ഒൻപതാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു മിശ്ര. ഇന്നലെ രാവിലെ ആരോഗ്യനില പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല.
തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്‌കളക്ടറുടെ മറുപടി ലഭിക്കുന്നത്. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ്‌കളക്ടർ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനായ മിശ്ര ഉത്തർപ്രദേശുകാരനാണ് .
ഇദ്ദേഹത്തിന്റേത് നടപടിദൂഷ്യവും ഗുരുതരമായ ചട്ടലംഘനവുമാണെന്ന് ആരോപണമുയർന്നുകഴിഞ്ഞു.

Related post