• October 26, 2021

ചെെനയിലെ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു

 ചെെനയിലെ ഫുട്ബോൾ മത്സരങ്ങൾ മാറ്റിവച്ചു

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചെെനയിലെ ആഭ്യന്തര ഫുട്‌ബോള്‍ മത്സരങ്ങള്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോർട്ടുകൾ.

ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്റേതാണ് നടപടി. ഫുട്‌ബോളുമായി ബന്ധപ്പെട്ട് കളിക്കാരുടേയും കാണികളുടേയും ആരോഗ്യം ഉറപ്പു വരുത്തന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.

ഫെബ്രുവരി മാസത്തിലായിരുന്നു ചൈനീസ് സൂപ്പര്‍ ലീഗിന്റെ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. ഒപ്പം 2020 സീസണിലെ എല്ലാ ഡിവിഷന്‍ മത്സരങ്ങളും നിര്‍ത്തി വച്ചിട്ടുണ്ട്. മത്സരങ്ങള്‍ നടത്തുന്നതിനുള്ള പുതിയ തിയതികള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആരോഗ്യവകുപ്പ് അധികാരികളുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Related post